ശിവസേനയുമായി സഖ്യമുണ്ടാവില്ലെന്ന് വ്യക്തമാക്കി ബിജെപി തങ്ങളുടെ മുന്‍ സഖ്യകക്ഷിയായ ശിവസേനയുമായി ഭാവിയില്‍ സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി നേതാവ് സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞു.അധികാരം നേടുന്നതിനായി ബിജെപി ശിവസേനയുമായി ഭാവിയില്‍ സഖ്യമുണ്ടാക്കില്ല.
ബിഎംസിയിലെ സേനയുടെ അഴിമതികള്‍ തുറന്നുകാട്ടാനാണ് ഞങ്ങള്‍ ഇപ്പോള്‍ ഇവിടെയുള്ളത്,മുന്‍ഗന്തിവാര്‍ പറഞ്ഞു. പതിറ്റാണ്ടുകളായി സഖ്യകക്ഷികളായ ശിവസേനയും ബിജെപിയും 2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയാണ് ഭിന്നിപ്പുണ്ടായത്.ബിജെപി സഖ്യത്തില്‍ കഴിഞ്ഞ 25 വര്‍ഷം പാഴായിപ്പോയെന്നും തങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.
ഹിന്ദുത്വയുടെ ശക്തിക്ക് വേണ്ടിയാണ് ശിവസേന ബിജെപിക്കൊപ്പം ചേര്‍ന്നിരുന്നതെന്നും എന്നാല്‍ അവര്‍ തങ്ങളെ തകര്‍ക്കാന്‍ നോക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അധികാരത്തിന് വേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വയെ ഉപയോഗിച്ചിട്ടില്ലെന്നും ബിജെപിയുടെ അവസരവാദ ഹിന്ദുത്വ അധികാരത്തിന് വേണ്ടി മാത്രമുള്ളതാണെന്നും ഉദ്ദവ് ആരോപിച്ചിരുന്നു.
English Summary:BJP says no alliance with Shiv Sena
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.