22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

ഉൾക്കടലിൽ റേഞ്ച് കണ്ടെത്തിയത് രാജീവ് ചന്ദ്രശേഖറെന്ന് ബിജെപി

Janayugom Webdesk
തിരുവനന്തപുരം
March 25, 2024 2:42 pm

രാജീവ് ചന്ദ്രശേഖര്‍ ഉൾക്കടലിൽപോയി മൊബൈൽ ഫോണിന് റേഞ്ച് കിട്ടുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് തിരുവനന്തപുരത്ത് ബിപിഎൽ മൊബൈൽ അവതരിപ്പിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിമറിച്ചത് ബിപിഎൽ മൊബൈൽ ഫോണിന്റെ വരവാണ്. ദിവസങ്ങളോളം ഉൾക്കടലിൽ പോയാണ് രാജീവ് ചന്ദ്രശേഖർ റേഞ്ച് പരിശോധിച്ചത്.

ഉൾക്കടലിൽ നിന്ന് ലഭിക്കുന്ന മത്സ്യം ഏത് തീരത്തുവിറ്റാൽ കൂടുതൽ വില ലഭിക്കുമെന്ന് വിളിച്ചുചോദിക്കാൻ സൗകര്യമൊരുക്കിയത് ബിപിഎൽ മൊബൈൽ അവതരിപ്പിച്ചതുകൊണ്ടാണെന്നും വി വി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. രാജീവ് ചന്ദ്രശേഖറും മത്സ്യത്തൊഴിലാളികളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു രാജേഷ് അവകാശവാദങ്ങള്‍ നിരത്തിയത്. 

Eng­lish Sum­ma­ry: BJP says Rajiv Chan­drasekhar dis­cov­ered the range in the Gulf

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.