16 June 2024, Sunday

Related news

June 16, 2024
June 14, 2024
June 12, 2024
June 10, 2024
June 9, 2024
June 9, 2024
June 6, 2024
June 6, 2024
June 6, 2024
June 5, 2024

അമിത് ഷായുടെ ചെരുപ്പ് എടുത്ത് ബിജെപി തെലങ്കാന പ്രസിഡന്റ്

Janayugom Webdesk
ന്യൂഡല്‍ഹി
August 22, 2022 4:57 pm

കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ ചെരുപ്പ് കൈകൊണ്ട് എടുത്ത് നൽകുന്ന തെലങ്കാന ബിജെപി അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ സഞ്ജയ്‌ക്കെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. ക്ഷേത്ര ദർശനം കഴിഞ്ഞ് അമിത് ഷാ പുറത്തേക്ക് വരുമ്പോൾ പാർലമെന്റ് അംഗം കൂടിയായ സഞ്ജയ് കുമാർ ചെരുപ്പുകൾ എടുത്ത് അദ്ദേഹത്തിന്റെ മുന്നിൽ കൊണ്ടുവെയ്ക്കുന്നതാണ് വിമർശനത്തിന് കാരണം. സെക്കന്തരാബാദിലെ ഉജ്ജൈനി മഹാങ്കാളി ക്ഷേത്രത്തിൽ നിന്നുള്ളതായിരുന്നു വീഡിയോ.

സംസ്ഥാനത്തിന്റെ ആത്മാഭിമാനം അപകീർത്തിപ്പെടുത്തിയെന്നാണ് ഉയരുന്ന വിമർശനം. തെലങ്കാന രാഷ്ട്ര സമതി (ടിആർഎസ്) നേതാവ് കെടി രാമറാവു വീഡിയോ ട്വീറ്റ് ചെയ്യുകയും സഞ്ജയ് റാവുവിനെ അടിമയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഡൽഹി ഷൂസ് ചുമക്കുന്ന ഗുജറാത്തി അടിമകളെ തെലങ്കാനയിലെ ജനങ്ങൾ വീക്ഷിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

തെലങ്കാനയുടെ ആത്മാഭിമാനത്തെ അപകീർത്തിപ്പെടുത്താനുള്ള ഏത് ശ്രമവും തിരിച്ചടിക്കുമെന്ന് രാമറാവു ട്വീറ്റ് ചെയ്തു. തെലങ്കാനയുടെ ആത്മാഭിമാനത്തെ അവഹേളിക്കുന്നവരെ തള്ളിക്കളയാനും സംസ്ഥാനത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ടിആർഎസ്സിന്റെ സോഷ്യൽ മീഡിയ കൺവീനർ വൈ സതീഷ് റെഡ്ഡിയും ബിജെപി അധ്യക്ഷനെ വിമർശിച്ചു.

Eng­lish Sum­ma­ry: BJP Telan­gana Pres­i­dent took Amit Shah’s shoes

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.