ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ഭൂരിപക്ഷ‑ന്യൂനപക്ഷ തീവ്രവാദത്തിന്റെ ഒന്നിക്കലിന്റെ ഫലമാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എഐവൈഎഫ് സംസ്ഥാന ശിൽപ്പശാല വയനാട്ടിലെ കർളാട് ചിറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
165 സീറ്റുകളിലാണ് തുച്ഛമായ വോട്ടുകൾക്ക് മതേതര പാർട്ടികൾ തോറ്റത്. ഈ സീറ്റുകളിലെല്ലാം ഒവൈസിയുടെ പാർട്ടി നിർണായക വോട്ടുകൾ അട്ടിമറിച്ചതാണ് ബിജെപിയുടെ വിജയത്തിന് കാരണമായത്. മതേതര വോട്ടുകൾ ഭിന്നിപ്പിച്ചത് ആർഎസ്എസ് പിന്തുണയോടെ മത്സരിച്ച മുസ്‌ലിം ന്യൂനപക്ഷ മുഖമെന്ന് അവകാശപ്പെട്ട ഒവൈസിയാണ്. കച്ചവടതാല്പര്യങ്ങൾക്കായി രാജ്യത്തെ വിൽക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. സർവമേഖലകളും കോർപറേറ്റുകൾക്ക് വിറ്റുതുലയ്ക്കുകയാണ്. ഇന്ത്യൻ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവെക്കാൻ സംഘപരിവാർ സംഘടനകൾക്ക് സൗജന്യം ചെയ്തു കൊടുക്കുന്നത് കോൺഗ്രസാണ്.
കേരളത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ സഹായം ആവശ്യമില്ലെന്നും കേരളം മതനിരപേക്ഷതയ്ക്ക് വളക്കൂറുള്ള മണ്ണാണെന്നും പന്ന്യൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു. ഇ ജെ ബാബു സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സജി വർഗീസ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സെഷനുകളിലായി ‘ബദൽ തേടുന്ന ഇന്ത്യൻ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം രാജാജി മാത്യു തോമസും ‘പരിസ്ഥിതി, വികസനം, രാഷ്ട്രീയം’ എന്ന വിഷയത്തില്‍ അഡ്വ. ഹരീഷ് വാസുദേവനും ‘ഇന്ത്യൻ രാഷ്ട്രീയം പിന്നിട്ട വഴികളും പുതിയ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ അഡ്വ. പി സന്തോഷ് കുമാറും നവമാധ്യമങ്ങൾ, യുവത്വം, രാഷ്ട്രീയം’ എന്ന വിഷയത്തിൽ സിപിഐ ദേശീയ ടെക്നിക്കൽ കൺവീനർ ദിനേശ് രഘുനാഥും ക്ലാസുകൾ എടുത്തു.
english summary; BJP victory in UP is a result of majority-minority extremism: Pannyan Raveendran
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.