22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

നാളെ ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കുമെന്ന് ബിജെപി

Janayugom Webdesk
ലഖ്‌നൗ
August 13, 2022 8:17 am

ദേശീയ കാമ്പയിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലുടനീളം ഓഗസ്റ്റ് 14 ന് ‘വിഭജന ഹൊറര്‍ മെമ്മോറിയല്‍ ദിനം’ ആചരിക്കുമെന്ന് ബിജെപി. ‘1947ല്‍ നടന്ന ദുഃഖകരമായ രാജ്യവിഭജനത്തിന്റെ സ്മരണയ്ക്കായാണ് ദിനം ആചരിക്കുന്നതെന്ന്’ ബിജെപി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘ഇന്ത്യാ വിഭജനത്തിനുശേഷം ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി, അസംഖ്യം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പലര്‍ക്കും ഭൂമി ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവന്നു.ലക്ഷക്കണക്കിന് ആളുകള്‍ വിഭജനത്തിന്റെ വേദന ദശാബ്ദങ്ങളായി സഹിച്ചു.വിഭജന സംഭവം വളരെ ദുഃഖകരവും ഹൃദയഭേദകവുമാണ്.

വിഭജനത്തിന്റെ അസഹ്യമായ വേദന അനുഭവിച്ചവരുടെ സ്മരണയ്ക്കായി ഈ ദിനം ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം ആഹ്വാനം ചെയ്തിരുന്നു.വിഭജനത്തിന്റെ ഭീകരത ഇന്ത്യന്‍ ചരിത്രത്തില്‍ മറക്കരുത്’. ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി. സംസ്ഥാന തലസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്, സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി എന്നിവര്‍ പങ്കെടുക്കും.

Eng­lish sum­ma­ry; BJP will cel­e­brate august 14 as par­ti­tion hor­ror memo­r­i­al day
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.