16 February 2026, Monday

Related news

February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 4, 2026

കുറ്റ്യാടി സ്കൂളില്‍ പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍; പ്രതിഷേധം

Janayugom Webdesk
കോഴിക്കോട്
February 14, 2024 11:05 am

കോഴിക്കോട് കുറ്റ്യാടി നെടുമണ്ണൂര്‍ എല്‍പി സ്കൂളില്‍ ബിജെപി പ്രവര്‍ത്തകര്‍ പൂജ നടത്തിയതായി പരാതി. സ്കൂള്‍ മാനേജരുടെ മകന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയാണ് പൂജ നടത്തിയത്. പൂജ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്.

സ്കൂള്‍ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രദേശവാസികള്‍ അന്വേഷിച്ചെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തും.

Eng­lish Sum­ma­ry: BJP work­ers in police custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.