ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചരണപത്രികകള്‍ ഇറക്കിയതോടെ പരസ്പരം ആരോപണ,പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നു.ബിജപി ഇറക്കിയപ്രകടനപത്രിക അഗ്രേസ്രഗുജറാത്ത് സങ്കല്പ് പത്ര2022 എന്നാണ് പേരിട്ടിരിക്കുന്നത്.പ്രകടനപത്രികക്കെതിരെ കോണ്‍ഗ്രസ്,ആംആദ്മി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷവിമര്‍ശനമാണുയരുന്നത്.
തങ്ങള്‍ പ്രകടനപത്രികകളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് സമാനമായവ ബിജെപി മാനിഫെസ്റ്റോയിലും വന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളെ ചൊടിപ്പിച്ചിരിക്കുന്നത്.ബിജെപി പ്രകടനപത്രികയില്‍ വിദ്യാഭ്യാസത്തെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ നേരത്തെ ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രികയിലേതിന് സമാനമാണെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നത്.
നവംബര്‍12ന് പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലും സമാനമായ വാഗ്ദാനം നല്‍കുന്നുണ്ട്.എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് എഎപിയും വാഗ്ദാനം ചെയ്തിരുന്നു.ബിജെപി പ്രകടനപത്രിക ആം ആദ്മി പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങളുടെ സെറോക്‌സ് കോപ്പിയാണ് എന്നാണ് വരാച്ചയിലെ എഎപി സ്ഥാനാര്‍ത്ഥി അല്‍പേഷ് കത്തിരിയ ആരോപിച്ചത്.
പ്രധാനമന്ത്രി ജന്‍ആരോഗ്യ യോജനയുടെ പരിധിനിലവിലുള്ളഅഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയാക്കുമെന്നും സൗജന്യ ചികിത്സ നല്‍കുമെന്നും ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം എല്ലാ പൗരന്മാര്‍ക്കും 10 ലക്ഷം രൂപയുടെ സൗജന്യ മെഡിക്കല്‍ ആരോഗ്യ പരിരക്ഷ കോണ്‍ഗ്രസും വാഗ്ദാനം ചെയ്തിട്ടുണ്ട്.പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തപ്പോള്‍, സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ യൂണിറ്റിന് 500 രൂപയ്ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.
അതിനിടെ കര്‍ഷകരുടെ കടങ്ങളെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും ബിജെപി പ്രകടനപത്രിക മൗനം പാലിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് വക്താവ് മനിഷ് ദോഷി പ്രകരിച്ചത്.ബിജെപി ദേശീയപ്രസിഡന്റ് ജെപി.നദ്ദ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് സിആര്‍ പാട്ടില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഗുജറാത്തിലെ പാര്‍ട്ടിയുടെ പ്രകടനപത്രിക ശനിയാഴ്ച അഹമ്മദാബാദില്‍ വെച്ച് പുറത്തിറക്കിയത്.
English Summary:
BJP’s Gujarat Election Manifesto; Congress and Aam Aadmi Party with severe criticism
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.