25 December 2024, Wednesday
KSFE Galaxy Chits Banner 2

പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് നേരെ ബിജെപിയുടെ പ്രകോപനം

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2021 1:10 pm

ഗാന്ധി പ്രതിമക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് നേരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബിജെപി അംഗങ്ങള്‍. രാവിലെ 11 മണിയോടെ പാര്‍ലമെന്റില്‍ നിന്നും പുറത്തിറങ്ങിയ ബിജെപി അംഗങ്ങള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ ധര്‍ണ്ണ നടത്തുന്ന ഗാന്ധി പ്രതിമക്ക് സമീപമെത്തുകയായിരുന്നു. അവിടെ കൂടിനിന്ന് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യങ്ങളുമായി പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചു. പ്രതിപക്ഷാംഗങ്ങള്‍ സംയമനത്തോടെ ഇത് കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. അല്‍പം കഴിഞ്ഞ് ബിജെപി അംഗങ്ങള്‍ പ്രകടനമായിതന്നെ സഭയിലേക്ക് തിരിച്ച് പോയി.

ഗാന്ധി പ്രതിമക്കുമുന്നില്‍ സമാധാനപരമായി സമരം ചെയ്യുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് നേരെ ഗാന്ധിജിയെ അറിയാത്ത ഗോഡസെയെ മാത്രമറിയുന്ന ബിജെപി അംഗങ്ങള്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബിനോയ് വിശ്വം എംപി പ്രതികരിച്ചു. ഇന്ത്യയിലെ കര്‍ഷരാണ് തങ്ങളുടെ വഴികാട്ടികളെന്നും പ്രകോപനത്തിന്റെ വഴി തങ്ങളുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിനോയ് വിശ്വം എംപിയുടെ പ്രതികരണമിങ്ങനെ,

ബിജെപിയെ നയിക്കുന്നതാരാണ്?
സമാധാനപരമായി ഇവിടെ ഈ ഗാന്ധി പ്രതിമക്കുമുന്നില്‍ സമരം ചെയ്യുന്ന പ്രതിപക്ഷ എംപിമാരുടെ നേരെ മുദ്രാവാക്യം വിളികളും ആക്രോശങ്ങളുമായി ബിജെപി എംപിമാരെ ആരാണ് പറഞ്ഞയച്ചത് ?
എന്താണിതിന്റെ അര്‍ത്ഥം!
ഈ ബിജെപിയാണോ ജനാധിപത്യം പറയുന്നത്?
സമാധാനപരമായി പ്രതിഷേധിക്കാന്‍ വേണ്ടി, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ഇവിടെ ഇരിക്കുന്നു. ഗാന്ധി പ്രതിമക്ക് മുന്നില്‍, അപ്പോള്‍ ഗാന്ധിജിയെ അറിയാത്ത ഗോഡ്‌സെയെ മാത്രമറിയുന്ന ബിജെപി അംഗങ്ങള്‍ വന്നിവിടെ പ്രകോപനം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നു. ഞങ്ങള്‍ പറയട്ടെ, ഇതുകൊണ്ടൊന്നും ഞങ്ങള്‍ പ്രകോപിതരാകുകയില്ല, പ്രകോപനം ഞങ്ങളുടെ വഴിയല്ല. ഞങ്ങളെ വഴികാണിക്കുന്നത് ഇന്ത്യയിലെ കര്‍ഷകരാണ്, ഒരുകൊല്ലം കഴിഞ്ഞിട്ടും അക്ഷോഭ്യരായി സമരരംഗത്തുള്ള ആ കൃഷിക്കാരെയാണ് ഞങ്ങള്‍ സ്വന്തം വഴികാട്ടിയായി കാണുന്നത്. അതുകൊണ്ട് പ്രകോപനത്തിന്റെ വഴി അവരുടേതാണ് ആ വഴി ഞങ്ങളുടേതല്ല, ഞങ്ങള്‍ എത്രകാലം വേണമെങ്കിലും സമരംചെയ്യാന്‍ തയ്യാറാണ്.

 

Eng­lish sum­ma­ry; BJP’s provo­ca­tion against oppo­si­tion MPs dharna

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.