വിമാനം പറന്നുകൊണ്ടിരിക്കെ എമര്‍ജന്‍സി ഡോര്‍ തുറക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജെപിയുടെ ലോക്‌സഭാംഗം തേജസ്വി സൂര്യക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ വിമാനത്തിലാണ് എംപിയുടെ നടപടി ഗുരുതര സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത്. കഴിഞ്ഞ ഡിസംബര്‍ 10ന് ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. ഇത് കാരണം രണ്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. എയര്‍ലൈന്‍ അധികൃതരും സിഐഎസ്എഫും സംഭവസ്ഥലത്തെത്തിയിരുന്നു.
അനുമതിയില്ലാതെ എമര്‍ജന്‍സി ഡോര്‍ തുറന്നതിന് തേജസ്വി സൂര്യ മാപ്പെഴുതി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് യാത്രക്കാരന്‍ അനുമതിയില്ലാതെ തുറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് ആരാണെന്ന് വിമാനത്താവള അധികൃതരും ഡിജിസിഎയും വെളിപ്പെടുത്തിയിരുന്നില്ല. ബിജെപിയുടെ ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയാണ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്നത് എന്ന് യാത്രക്കാരിലൊരാള്‍ ദി ന്യൂസ് മിനുട്ടിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപി എംപിക്കൊപ്പം തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈയും ഉണ്ടായിരുന്നു.
English Summary: BJP’s Tejasvi Surya opens emergency exit of IndiGo flight
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.