22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 24, 2024
September 3, 2024
January 17, 2024
November 5, 2023
November 4, 2023
September 30, 2023
September 29, 2023
September 28, 2023
September 28, 2023

ബികെഎംയു ദേശീയ സമ്മേളനം സമാപിച്ചു; പെരിയ സ്വാമി പ്രസിഡന്റ് ഗുല്‍സാർ സിങ് ജനറൽ സെക്രട്ടറി

Janayugom Webdesk
പട്ന
November 5, 2023 11:29 pm

നാലുനാൾ നീണ്ടു നിന്ന ബികെഎംയു ദേശീയ സമ്മേളനത്തിന് കൊടിയിറങ്ങി. പ്രസിഡന്റായി പെരിയ സ്വാമിയെയും ജനറൽ സെക്രട്ടറിയായി ഗുല്‍സാർ സിങ് ഗോറിയയെയും സമ്മേളനം തെരഞ്ഞെടുത്തു. കെ ഇ ഇസ്മയിൽ, രാമമൂർത്തി, ശിവകുമാർ തന്‍വീര്‍, തപൻ ഗഗൂറി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാരായി പി കെ കൃഷ്ണൻ, വി എസ് നിർമ്മൽ, ജാനകി പാസ്വാൻ, ദേവി കുമാരി, ബാല മല്ലേഷ് , ഫൂൽചന്ദ് യാദവ്, എ ശേഖർ, ട്രഷററായി ദരിയാൻ സിങ് കശ്യപ് എന്നിവരെയും തെരഞ്ഞെടുത്തു. ജനറൽ കൗൺസിലില്‍ 125, എക്സിക്യൂട്ടീവില്‍ 35 പേര്‍വീതം അംഗങ്ങളാണ്. 

കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ, ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ മുസ്തഫ എന്നിവർ ദേശീയ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എ കെ ചന്ദ്രൻ, അഡ്വ. എൻ രാജൻ, സി സി മുകുന്ദൻ എംഎൽഎ, എം നാരായണൻ, മനോജ് ബി ഇടമന, കെ വി ബാബു, അഡ്വ. കെ രാജു, ആര്‍ അനില്‍കുമാർ, ടി സിദ്ധാർത്ഥൻ, ജോൺ വി ജോസഫ്, സി യു ജോയി എന്നിവരാണ് കേരളത്തിൽ നിന്നുള്ള ദേശീയ കൗൺസില്‍ അംഗങ്ങള്‍. ഭൂമിയും വീടും മൗലികാവകാശം എന്ന മുദ്രാവാക്യം ഉയർത്തി രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു.

Eng­lish Summary:BKMU Nation­al Con­fer­ence concluded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.