22 February 2026, Sunday

Related news

February 22, 2026
July 2, 2025
June 10, 2025
September 27, 2024
September 24, 2024
September 3, 2024
January 17, 2024
November 5, 2023
November 4, 2023
September 30, 2023

സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്നുള്ള കേന്ദ്ര പിന്മാറ്റത്തിനെതിരെ 27ന് ബികെഎംയു പ്രതിഷേധ സായാഹ്നം

Janayugom Webdesk
തിരുവനന്തപുരം
February 22, 2026 9:48 pm

സാമൂഹിക സുരക്ഷാ പദ്ധതികളി‍ല്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കാനുള്ള കേന്ദ്ര നടപടിക്കെതിരെ 27ന് മണ്ഡലം കേന്ദ്രങ്ങളില്‍ ബികെഎംയു നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. രാജ്യത്തെ ദരിദ്ര്യ ജനവിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന ക്ഷേമാശ്വാസ പദ്ധതികള്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാക്കുന്ന തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
വളരെ നാമമാത്രമായ സംഖ്യയാണ് കേന്ദ്ര സര്‍ക്കാന്‍ പെന്‍ഷനായി നല്‍കുന്നത്. 200, 300 രൂപയാണ് പെന്‍ഷന്‍ തുക. 2007 ലാണ് വാര്‍ധക്യകാല പെന്‍ഷന്‍ 200 രൂപയായി കേന്ദ്രം ഉയര്‍ത്തിയത്. കഴിഞ്ഞ 19 വര്‍ഷമായി പെന്‍ഷനില്‍ യാതൊരു വര്‍ധനവും വരുത്തിയിട്ടില്ല. ഈ തുക പോലും നല്‍കില്ലെന്ന നിലപാട് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് വിഹിതം 90: 10 എന്നത് 60: 40 ആയി മാറ്റി സംസ്ഥാനങ്ങളുടെ മേല്‍കൂടുതല്‍ ബാധ്യത ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ബികെഎംയു തീരുമാനിച്ചിരിക്കുന്നത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി. ദേശീയ സെക്രട്ടറി പി കെ കൃഷ്ണന്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.