22 January 2026, Thursday

Related news

January 12, 2026
January 10, 2026
January 3, 2026
December 16, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 6, 2025
December 3, 2025

ബികെഎംയു കേന്ദ്ര ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

Janayugom Webdesk
തിരുവനന്തപുരം
June 10, 2025 10:58 pm

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയും കർഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും ബികെഎംയു ദേശവ്യാപക പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മണ്ഡലം കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ കാഞ്ഞങ്ങാട് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ദേശീയ എക്സിക്യൂട്ടീവംഗം എ മുസ്തഫ ചടയമംഗലത്തും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ രാജു അഞ്ചലിലും ടി സിദ്ധാർത്ഥൻ തൃത്താലയിലും പാപ്പനംകോട് അജയൻ കഴക്കൂട്ടത്തും സംസ്ഥാന സെക്രട്ടറിമാരായ ജോൺ വി ജോസഫ് കടുത്തുരുത്തിയിലും വി എസ് പ്രിൻസ് പുതുക്കാടും ആർ‍ അനിൽകുമാർ ആലപ്പുഴയിലും മനോജ് ബി ഇടമന ചിറയിന്‍കീഴിലും സംസ്ഥാന ട്രഷറർ സി സി മുകുന്ദൻ എംഎൽഎ അന്തിക്കാടും സമരങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

കർഷക തൊഴിലാളികൾക്ക് സമഗ്രമായ ദേശീയ നിയമം കൊണ്ടുവരിക, സ്വകാര്യമേഖലയിൽ എസ്‌സി, എസ‌്ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക, പൊതു സെൻസസിനോടൊപ്പം ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കുക, തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക, കൂലി 700 രൂപയായി വർധിപ്പിക്കുക, ഭൂമിയുടെ ന്യായമായ വിതരണം ഉറപ്പുവരുത്തുക, രാജ്യത്ത് ലഭ്യമായ അധികഭൂമിയും സർക്കാർ ഭൂമിയും ഭൂരഹിതർക്ക് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉയര്‍ത്തിയാണ് ബികെഎംയു പ്രതിഷേധ ദിനം ആചരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.