തമിഴ്‌നാട്ടില്‍ ഗവര്‍ണറുടെ പരിപാടിയില്‍ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സര്‍ക്കുലര്‍. ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് പെരിയാര്‍ സര്‍വകലാശാലയാണ് സര്‍ക്കുലര്‍ ഇറക്കിയത്. സേലം പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് സര്‍വകലാശാല അറിയിച്ചു. ഫോണ്‍ പാടില്ലെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. തമിഴ്‌നാട്ടില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം സ്ഥിരമാണ്.
നിരവധി വിഷയങ്ങളില്‍ മുഖ്യമന്ത്രി സ്റ്റാലിനുമായി ഗവര്‍ണര്‍ ആര്‍ എന്‍ രവി കൊമ്പുകോര്‍ത്തിരുന്നു. അവസാനമായി സെന്തില്‍ ബാലാജിയുടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള തീരുമാനത്തെ ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. ഗവര്‍ണറുടെ നിലപാടിനെ തള്ളി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
English Summary: Black dress banned at Tamil Nadu Governor’s programmes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.