28 March 2024, Thursday

Related news

March 20, 2024
March 20, 2024
March 13, 2024
February 17, 2024
February 12, 2024
January 15, 2024
December 21, 2023
December 18, 2023
December 15, 2023
November 24, 2023

കശ്മീരിലേക്ക് പോകൂ; വെടികൊണ്ട് മരിക്കാം; തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ ഡിഎംകെ നേതാവ്

Janayugom Webdesk
ചെന്നെെ
January 15, 2023 9:53 am

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം സഭയില്‍ പൂര്‍ണമായി വായിച്ചില്ലെന്ന് ആരോപിച്ച് തമിഴ്‍നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ ഭീഷണിയുമായി ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തി. 

ഗവര്‍ണര്‍ക്ക് അംബേദ്കറുടെ പേര് പറയാന്‍ കഴിയുന്നില്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകണമെന്നും കൃഷ്ണമൂർത്തി പറഞ്ഞു. “തമിഴ്‌നാട്ടിൽ, ഇന്ത്യക്ക് ഭരണഘടന നൽകിയ അംബേദ്കറുടെ പേര് ഉച്ചരിക്കാൻ ​ഗവർണർ സമ്മതിച്ചില്ലെങ്കിൽ, അയാളെ ചെരിപ്പുകൊണ്ട് അടിക്കാൻ എനിക്ക് അവകാശമുണ്ടോ ഇല്ലയോ? നിങ്ങൾ ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തില്ലേ? അത് അംബേദ്കർ തന്നെയല്ലേ എഴുതിയത്? അദ്ദേഹത്തിന്റെ പേര് പറയാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ കശ്മീരിലേക്ക് പോകൂ. ഞങ്ങൾ തന്നെ അങ്ങോട്ട് ഒരു തീവ്രവാദിയെ അയക്കാം, അവൻ നിങ്ങളെ വെടിവച്ച് കൊല്ലട്ടെ.” ശിവജി കൃഷ്ണമൂർത്തി പറഞ്ഞു. 

അതേസമയം, പാർട്ടി ഗവർണറെ ബഹുമാനിക്കുന്നുവെന്നും വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ വ്യക്തിപരമാണെന്നും ചൂണ്ടിക്കാട്ടി ഡിഎംകെ ശിവജി കൃഷ്ണമൂർത്തിയുടെ പ്രസം​ഗത്തെക്കുറിച്ച് പ്രതികരിക്കാതെ വിട്ടുനിന്നു. ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സംഭവത്തില്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

ഗവര്‍ണറുടെ സംസ്ഥാന സർക്കാർ അം​ഗീകരിച്ച പ്രസംഗം മാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന പ്രമേയം നിയമസഭ അംഗീകരിച്ചതിനെ തുടർന്ന് ഗവർണർ രവി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതാണ് പുതിയ തർക്കത്തിന് കാരണം. തമിഴ്‌നാടിനെ സമാധാനത്തിന്റെ തുറമുഖമെന്ന് വിശേഷിപ്പിച്ച് മതനിരപേക്ഷതയെക്കുറിച്ചും പെരിയാർ, ബിആർ അംബേദ്കർ, കെ കാമരാജ്, സി എൻ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെക്കുറിച്ചുമുള്ള പരാമർശങ്ങളുള്ള പ്രസംഗത്തിന്റെ ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയിരുന്നു. 

Eng­lish Sum­ma­ry: Go to Kash­mir; can die by gun­fire; DMK leader against Tamil Nadu Governor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.