10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
January 4, 2025
December 31, 2024
December 31, 2024

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി; ഏഴ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്
November 25, 2023 8:10 pm

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ. മുഖ്യമന്ത്രിയും സഹമന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ ഏഴു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച നവകേരള സദസ്സിന്റെ വേദിയായ കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ തിരുവങ്ങൂരില്‍വച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തൻഹീർ കൊല്ലം, കെ എസ് യു സംസ്ഥാനകമ്മിറ്റി അംഗം എ കെ ജാനിബ്, നടേരി മീത്തലെ കുപ്പേരി സായിഷ്, യൂത്ത് കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് ഷഹീർ, കെ എം ആദർശ്, ഷംനാസ്, ഷനസ് തിക്കോടി എന്നിവരാണ് അറസ്റ്റിലായത്.

Eng­lish Sum­ma­ry: Black flag against CM; Sev­en Youth Con­gress mem­bers arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.