ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സ്ഫോടനം. കോളജിലെ സിലിണ്ടറിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. അപകടത്തില്‍ 10 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പൊള്ളലേറ്റു. 2 പേരുടെ നില ഗുരുതരമാണ്. രാവിലെ ഒമ്പത് മണിയോടെ കോളജില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
അഞ്ച് കിലോ ഭാരമുള്ള ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ബുലന്ദ്ഷഹറില്‍ നിന്ന് അലിഗഡിലേക്ക് കൊണ്ടുപോയി. അവരെ അലിഗഢ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികില്‍സയ്ക്ക് കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
English summary; Blast at college hostel; The condition of 2 persons is critical
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.