16 January 2026, Friday

Related news

January 10, 2026
January 4, 2026
January 1, 2026
December 26, 2025
December 23, 2025
December 2, 2025
December 1, 2025
December 1, 2025
November 24, 2025
November 20, 2025

ഹൈദരാബാദില്‍ സ്ഫോടനശ്രമം; രണ്ടുഭീകരര്‍ അറസ്റ്റില്‍

Janayugom Webdesk
ഹൈദരാബാദ്
May 19, 2025 12:38 pm

ഹൈദരാബാദില്‍ സ്ഫോടക വസ്തുക്കളുമായി രണ്ടുഭീകരര്‍ അറസ്റ്റില്‍. സിറാജ് റഹ്മാന്‍(29) സയ്യിദ് സമീര്‍(28)എന്നിവരാണ് പിടിയിലായത്. ഇരുവരും ഐഎസ്ഐഎസ് ബന്ധമുള്ളവരെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചെന്ന് പൊലീസ് വെളിപ്പെടുത്തി.

രഹസ്യ വിവരത്തെ തുടർന്ന് ആന്ധ്ര ഇന്റലിജൻസും തെലങ്കാന പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ആദ്യം ആന്ധ്രാപ്രദേശിലെ വിഴിനഗരത്തിൽ വെച്ച് സിറാജ് റഹ്മാനെ അറസ്റ്റ് ചെയ്തു. തുടർന്ന് റഹ്മാൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ നിന്ന് സയ്യിദ് സമീറിനെയും പോലീസ് പിടികൂടി. പ്രതികളുടെ താമസസ്ഥലത്തുനിന്ന് അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയുൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ രണ്ടുപേരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഉടൻ തന്നെ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രതയും സഹകരണവും പുലർത്തണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.