17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 12, 2025
April 11, 2025
April 9, 2025
April 8, 2025
April 4, 2025
April 1, 2025
March 31, 2025
March 24, 2025
March 20, 2025

വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനം; കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍

Janayugom Webdesk
കണ്ണൂര്‍
February 17, 2022 11:24 am

തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര്‍ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. സനദിന് വടിവാളെത്തിച്ചത് അരുണ്‍ ആണെന്നാണ് കണ്ടെത്തല്‍. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഏച്ചൂര്‍ സ്വദേശികളായ മിഥുന്‍, ഗോകുല്‍, കടമ്പൂര്‍ സ്വദേശി സനല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോംബിനൊപ്പം വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രതികള്‍ വിവാഹ സ്ഥലത്ത് എത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ എസ്പിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ബോംബ് നിര്‍മ്മിച്ചത് താനാണെന്ന് നേരത്തെ പിടിയിലായ മിഥുന്‍ സമ്മതിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ മിഥുന്‍ കുറ്റം സമ്മതിച്ചു. മറ്റ് പ്രതികളായ അക്ഷയ്, ഗോകുല്‍ എന്നിവര്‍ ബോംബ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്നും മിഥുന്‍ മൊഴി നല്‍കി. ഇന്നലെയാണ് കേസിലെ പ്രധാനപ്രതിയായ മിഥുന്‍ എടക്കാട് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഏച്ചൂര്‍ സ്വദേശി ഗോകുല്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായിരുന്നു. കേസില്‍ ഒന്നാംപ്രതി അക്ഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ENGLISH SUMMARY; Blast dur­ing wed­ding; One more per­son in custody

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.