ഐഎസ്എല്ലില്‍ വിജയം തിരിച്ചുപിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളി. ചെന്നൈയിലെ ജവര്‍ഹലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 2–1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ലീഗില്‍ തങ്ങളേക്കാള്‍ താഴെയുള്ള ചെന്നൈയിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ കുതിപ്പ് നടത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ഇനി പ്ലേഓഫ് കടക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് വരും മത്സരങ്ങൾ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലങ്ങളും നോക്കണം. ഡിസംബർ 14ന് മോഹൻ ബഗാനോട് തോറ്റതിന് ശേഷം കളിച്ച ആറ് മത്സരങ്ങളിൽ തോറ്റത് രണ്ട് മത്സരങ്ങളിൽ മാത്രം. പുതിയ പരിശീലകൻ പുരുഷോത്തമൻ ചുമതലയേറ്റതിന് ശേഷം ജംഷഡ്പൂരിനോടും ഈസ്റ്റ് ബംഗാളിനോടുമാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. ഇനി ആറ് മത്സരങ്ങൾ കൂടിയാണ് ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് കളിക്കാനുള്ളത്.
18 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 18 പോയിന്റള്ള ചെന്നൈയിന്‍ 10-ാമതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.