15 December 2025, Monday

ബ്ലാസ്റ്റേഴ്സ് കാണിച്ചത് പിഴവ്

web desk
തിരുവവനന്തപുരം
March 6, 2023 2:56 pm

ഐഎസ്എൽ മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയെന്ന വാർത്ത ഫുട്ബോൾ പ്രേമികളെ ആശങ്കയിലാഴ്ത്തൂന്നതായിരുന്നുവെന്ന് പ്രമുഖ കളിയെഴുത്തുകാരന്‍ കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍. ജനപിന്തുണയുള്ള മഞ്ഞപ്പടയെ വികാരത്തിന്റെ വഴിയെ നയിച്ചു ഇത്തരമൊരു ദുരവസ്ഥയിൽ ചാടിച്ചത് തികഞ്ഞ അവിവേകമാണ്. കളി നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമെ പരാതി ഉന്നയിച്ച് ബോധ്യപ്പെടുത്താൻ കഴിയു. റഫറിയുടെ പക്ഷപാതം ആണെങ്കിലും അതിനെതിരെ പരാതി ഉന്നയിച്ച് പരിഹാരം തേടാം. വികാരത്തിന്റെ വഴി ഫുട്ബോളിൽ ഒരിക്കലും അനുവദനീയമല്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ജനയുഗം ദിനപത്രത്തിലെ തന്റെ പ്രതിവാര കായിക പംക്തിയില്‍ തുറന്നെഴുതി.

ലോകം ശ്രദ്ധിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബായി ആരാധകലോകത്തെ സ്വാധീനിച്ചിരുന്നതാണ് ബ്ലാസ്റ്റേഴ്സ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അധികം ജനങ്ങൾ ശ്രദ്ധിക്കുന്ന ഏഷ്യൻ ക്ലബ്ബാണ് മഞ്ഞപ്പട. ബാഗ്ലൂർ എഫ്‌സിയുമായുള്ള നിർണായക മത്സരത്തിലാണ് ഒരു ഗോൾ സ്കോറിങ്ങുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയും ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തത്. പരിചയസമ്പന്നനായ വിദേശ കോച്ച് വുകാനോവിച്ച് കളിക്കാരെ ഗ്രൗണ്ടിൽ നിന്നും തിരിച്ചു വിളിക്കുകയായിരുന്നു. കളിയിൽ ബാഗ്ലൂർ ജയിച്ചതായി റഫറി പ്രഖ്യാപിച്ചു. ഒരിക്കലും ചെയ്തുകൂടാത്തതാണ് ഇറങ്ങിപ്പോക്ക്- പന്ന്യന്‍ എഴുതി.


പന്ന്യന്‍ രവീന്ദ്രന്റെ കായിക പംക്തി വായിക്കാം: മെസി; കാല്‍പന്തിലെ ഏറ്റവും മികച്ച പ്രതിഭ


റഫറിമാർ പക്ഷപാതം കാണിച്ചാൽ പരിശോധിക്കാൻ സംവിധാനമുണ്ട്. ഗ്രൗണ്ടിൽ പ്രശ്നം പരിഹരിക്കാൻ ഉത്തരവാദിത്വം റഫ്രിമാർക്കാണ്. കളികാണാൻ എത്തിയവർക്ക് ഫുൾടൈം കളി കാണാൻ അവസരം വേണ്ടേ. ഈ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് പിഴവാണ് കാണിച്ചതെന്ന് ഫുട്ബോള്‍ ആരാധകന്‍ കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Eng­lish Sam­mury: Con­tro­ver­sy In ISL As Ker­ala Blasters For­feit Play­off Game, Pan­nyan Raveen­dran Criticized

 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.