17 February 2026, Tuesday

Related news

February 14, 2026
February 11, 2026
January 29, 2026
January 1, 2026
November 16, 2025
November 8, 2025
November 6, 2025
November 3, 2025
October 10, 2025
October 9, 2025

മുംബൈ മടയില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി

Janayugom Webdesk
മുംബൈ
November 3, 2024 11:26 pm

ഐഎസ്എല്ലി­ല്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോ­ല്‍വി. എവേ പോരാട്ടത്തി­ല്‍ മുംബൈ സിറ്റി ര­ണ്ടി­നെതിരെ നാല് ഗോ­ളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്.

മുംബൈക്കായി നികോസ് കാരെല്ലിസ് (ഒമ്പത്, 55) ഇരട്ടഗോളുകള്‍ നേടി. നതാന്‍ ആഷര്‍ റോഡ്രിഗസ് (75), ലാലിയാങ്സുവേല ചാങ്തെ (90) എ­ന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ബ്ലാസ്റ്റേഴ്സിനായി ജീസസ് ജെമിനസ് (57), കെവാമെ പെപ്ര (71) എ­ന്നിവരാണ് ഗോളുകള്‍ നേ­­ടിയത്. ഗോള്‍ നേടിയതിന് പിന്നാലെ ജേഴ്സിയൂരിയാഘോഷിച്ച പെപ്ര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങിയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരു എഫ്‌സി­യോ­ടും ബ്ലാസ്റ്റേഴ്സ് പരാജ­യ­പ്പെട്ടി­രുന്നു. ലീഗില്‍ എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്താണ്. വിജയത്തോടെ ഒമ്പത് പോയിന്റുമായി മുംബൈ സിറ്റി ആറാം സ്ഥാനത്തേക്കുയര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.