8 January 2026, Thursday

Related news

January 1, 2026
November 16, 2025
November 6, 2025
November 3, 2025
October 10, 2025
October 9, 2025
April 26, 2025
April 3, 2025
March 25, 2025
March 12, 2025

ബ്ലാസ്റ്റേഴ്‌സ്: ടി ജി പുരുഷോത്തമന്‍ ഇനി പുതിയ സഹപരിശീലകന്‍

Janayugom Webdesk
കൊച്ചി
July 10, 2023 10:15 pm

പുതിയ സഹപരിശീലകനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മുന്‍ ഇന്ത്യന്‍ താരവും ക്ലബ്ബിന്റെ റിസര്‍വ് ടീം ഹെഡ് കോച്ചുമായിരുന്ന ടി ജി പുരുഷോത്തമനാണ് വരുന്ന സീസണില്‍ മഞ്ഞപ്പടയുടെ സഹപരിശീലകന്‍. കഴിഞ്ഞ സൂപ്പര്‍ കപ്പിനൊടുവില്‍ ക്ലബ്ബ് വിട്ട സഹ പരിശീലകന്‍ ഇഷ്‌ഫാഖ് അഹമ്മദിന്റെ പകരക്കാരനായാണ് പുരുഷോത്തമന്‍ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ അദ്ദേഹം ഒപ്പുവച്ചു.

2001, 2004 സീസണുകളില്‍ സ­ന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ ഗോള്‍ കീപ്പറായിരുന്നു ടി ജി പുരുഷോത്തമന്‍. ദേശീയ ഫുട്‌ബോള്‍ ലീഗില്‍ വാസ്‌കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ് എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ഗോള്‍വലയം കാത്തിട്ടുണ്ട്. 2005ല്‍ നാഷണല്‍ ഐ ലീഗ് കിരീടവും ഫെഡറേഷന്‍ കപ്പ് കിരീടവും നേടിയ മഹീന്ദ്ര യുണൈറ്റഡ് ടീം അംഗമായിരുന്നു. 2007-08 സീസണില്‍ ഐ ലീഗില്‍ വിവ കേരളയ്ക്ക് വേണ്ടി കളിച്ചാണ് ബൂട്ടഴിച്ചത്. 2021ലാണ് റിസര്‍വ് ടീം പരിശീലകനായി ടി ജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മഞ്ഞപ്പടയിലെത്തുന്നതിന് മു­മ്പ് എഫ്‌സി കേരളയ്ക്ക് ഒപ്പം ആയിരുന്നു. 2019ല്‍ കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Eng­lish Summary:Blasters: TG Purushotham is now the new co-coach
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.