14 October 2024, Monday
KSFE Galaxy Chits Banner 2

Related news

September 14, 2024
June 8, 2024
June 3, 2024
February 20, 2024
February 14, 2024
February 6, 2024
January 31, 2024
December 29, 2023
September 20, 2023
September 3, 2023

മൂക്കിൽനിന്നു രക്തസ്രാവം; സോണിയ ഗാന്ധി നിരീക്ഷണത്തിൽ

Janayugom Webdesk
June 17, 2022 9:01 pm

കോവിഡ് അനന്തര ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണെന്ന് പാർട്ടി അറിയിച്ചു. സോണിയയ്ക്കു മൂക്കിൽനിന്നു രക്തസ്രാവമുണ്ടെന്നും ശ്വാസനാളിയിൽ അണുബാധ കണ്ടെത്തിയതായും പാർട്ടി പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു മുമ്പു തന്നെ സോണിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മൂക്കിൽനിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പാർട്ടി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു. നാഷനൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരിക്കെയാണ് സോണിയയ്ക്കു് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

Eng­lish summary;Bleeding from the nose; Under the watch­ful eye of Sonia Gandhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.