12 February 2026, Thursday

Related news

February 6, 2026
October 13, 2025
October 3, 2025
December 4, 2024
September 19, 2024
June 13, 2024
January 25, 2024
December 5, 2023
October 30, 2023
September 30, 2023

ഭോപ്പാൽ ‘എയിംസി‘ൽ രക്തവും പ്ലാസ്മയും കാണാതായി; മോഷണം പതിവെന്ന് പരാതി

Janayugom Webdesk
ഭോപ്പാൽ
October 3, 2025 4:07 pm

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബ്ലഡ് ബാങ്കിൽനിന്ന് ഒട്ടേറെ യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയി. രക്തത്തിന്റെ ദ്രാവക ഭാഗമായ പ്ലാസ്മയുടെ ഏതാനും യൂണിറ്റുകൾ മോഷ്ടിച്ച് അജ്ഞാതനായ ഒരാൾക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.എയിംസ് ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ. ജ്ഞാനേന്ദ്ര പ്രസാദിന്റെ പരാതിയിൽ പുറംകരാർ ജീവനക്കാരനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.ബ്ലഡ് ബാങ്കിൽനിന്ന് ഏറെ നാളായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാവുന്നതായി പരാതിയിൽ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ എയിംസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനത്തിനുള്ളിലുള്ള ആരുടെയെങ്കിലും പങ്ക് എയിംസ് അധികൃതർ സംശയിച്ചിരുന്നു, ഇതിനെത്തുടർന്ന് ബ്ലഡ് ബാങ്കിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.