23 January 2026, Friday

Related news

January 15, 2026
January 2, 2026
December 19, 2025
November 22, 2025
September 23, 2025
August 12, 2025
July 29, 2025
July 17, 2025
November 6, 2024
October 1, 2024

‘ബ്ലൂസ്’: ആനിമേഷന്‍ ചിത്രവുമായി നിവിന്‍ പോളി, ട്രെയ്‌ലർ പുറത്ത്

Janayugom Webdesk
കൊച്ചി
September 23, 2025 6:17 pm

അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആനിമേറ്റഡ് ഷോർട്ട് ഫിലിം ‘ബ്ലൂസ്’ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി നടന്‍ നിവിന്‍ പോളി. ‘ചില കഥകൾ കേൾക്കാൻ വാക്കുകൾ ആവശ്യമില്ല’ എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ പോസ്റ്റർ നിവിന്‍ പോളി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. രാജേഷ് പി കെ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ‘ബ്ലൂ‘വിന്റെ കഥയാണ് ചിത്രം പറയുന്നത്. വ്യവസായവൽക്കരണം തനിക്ക് ചുറ്റുമുള്ള മനോഹരമായ പ്രകൃതിയെ കീഴടക്കുന്നത് കാണുന്ന ബ്ലൂ അവയ്ക്ക് വേണ്ടി പോരാടാന്‍ തീരുമാനിക്കുന്നു. വന്യജീവികൾ, പുൽമേടുകൾ, നദികൾ, മരങ്ങൾ എന്നിവയ്ക്ക് വേണ്ടി പൊരുതാന്‍ ഇറങ്ങുന്ന ബ്ലൂവിലൂടെയാണ് കഥ വികസിക്കുന്നത്.

സിഡ്നി സയന്‍സ് ഫിക്ഷന്‍ ഫിലിം ഫെസ്റ്റിവല്‍, ലോസ് ഏഞ്ചല്‍സ് ഇന്റർനാഷണല്‍ ഷോർട്ട് ഫിലിം ഫെസ്റ്റിവല്‍, പ്ലാനറ്റ് ഇന്‍ ഫോക്കസ് അന്താരാഷ്ട്ര ചലച്ചിത്ര മേള, അക്കാദമി അംഗീകാരമുള്ള സ്പാർക്ക് ആനിമേഷന്‍ കോംപറ്റീഷന്‍ എന്നീ മേളകളിലേക്ക് ‘ബ്ലൂസ്’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റെഡ്ഗോഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഷിബിന്‍ കെ വി, ജാസർ പി വി, ജീത്ത്, രാജേഷ് പി കെ എന്നിവർ ചേർന്നാണ് ഈ ആനിമേഷന്‍ ചിത്രം നിർമിച്ചിരിക്കുന്നത്. സംഭാഷണങ്ങളില്ലാതെ സംഗീതത്തിലൂടെ നീങ്ങുന്ന ഈ ചിത്രത്തിന്റെ ഒറിജിനല്‍ സ്കോർ സുഷിന്‍ ശ്യാം ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍— ഷിജിന്‍ മെല്‍വിന്‍ ഹട്ടണ്‍ അഭിഷേക് നായർ, റീ റെക്കോർഡിങ് മിക്സർ — ഫസല്‍ എ ബക്കർ, എഡിറ്റ് — ജീത്ത്, ജേഷ് പി കെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.