പരപ്പനങ്ങാടി അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. നാസറിന്റെ സഹോദരന്‍ സലാം, ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പാലാരിവട്ടം പൊലീസ് വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. നാസറിന്റെ മൊബൈല്‍ ഫോണും വാഹനവും ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടം നടന്ന പരപ്പനങ്ങാടിയോടുത്ത് താനൂര്‍ സ്റ്റേഷന് സമീപമാണ് നാസറും കുടുംബവും താമസിക്കുന്നത്. അപകടം നടന്ന ഉടന്‍ ഇയാള്‍ മുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട് അടച്ചിട്ട നിലയിലാണ്. പ്രവാസിയായ നാസര്‍ നാട്ടില്‍ തിരിച്ചെത്തിയശേഷം ബോട്ട് സര്‍വീസ് ആരംഭിക്കുകയായിരുന്നു. മത്സ്യബന്ധനം നടത്തിയിരുന്ന പഴയ ബോട്ട് വിലകൊടുത്ത് വാങ്ങി ഉല്ലാസ സഞ്ചാര ബോട്ടാക്കി മാറ്റിയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചത്. പൊന്നാനിയില്‍ ലൈസന്‍സില്ലാത്ത പ്രവര്‍ത്തിക്കുന്ന യാര്‍ഡില്‍ വച്ചാണ് ബോട്ട് നവീകരിച്ചത്. ചുറ്റും ഗ്ലാസ് ഘടിപ്പിച്ചായിരുന്നു ബോട്ട് നീറ്റിലിറക്കിയത്. അപകടത്തിന്റെ ആഴം കൂട്ടാനിടവന്നതും ഇക്കാരണത്താലാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
English Sammury: parappanangadi boat accident, boat owner nasar is missing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.