23 January 2026, Friday

Related news

January 23, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ബാലിയിൽ ബോട്ട് മുങ്ങി വൻ അപകടം; രണ്ട് പേർ മരിച്ചു, 43 പേരെ കാണാതായി

Janayugom Webdesk
ജക്കാർത്ത
July 3, 2025 9:02 am

ബാലിയിൽ ഫെറി ബോട്ട് കടലിൽ മുങ്ങി രണ്ട് പേർ മരിച്ചു. 65 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 43 പേരെ കാണാതായി. കെഎംപി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്ക് പോകുകയായിരുന്നു ബോട്ട്. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിൽ അപകടം സംഭവിക്കുകയായിരുന്നു. 

കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഉയർന്ന തിരമാലകൾ ഉണ്ടാകുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുകയാണ്. 9 ബോട്ടുകളിലായാണ് തെരച്ചിൽ നടത്തുന്നത്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.