ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നടി ഹണി റോസ് നൽകിയ പരാതിയിൽ കസ്റ്റഡിയിലായിരുന്നു വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്. കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. 14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തത്. പ്രതി ഭാഗത്തിന്റെ വാദം കോടതി തള്ളി.കോടതി വിധിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹർജി പരിഗണിച്ചത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു . താൻ പോകുന്ന ചടങ്ങുകളിൽ ബോബി ചെമ്മണൂർ മനപ്പൂർവം വരാൻ ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്‌തെന്നും ഹണി റോസിന്റെ പരാതിയിൽ പറയുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.