29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 28, 2025
March 28, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 26, 2025
March 26, 2025

മുംബൈ 15 വയസുകാരിയുടെ മൃതദേഹം റെയിൽവേ സ്‌റ്റേഷനിൽ ബാഗിനുള്ളില്‍

Janayugom Webdesk
മുംബൈ
August 27, 2022 9:34 am

മുംബൈയില്‍ അന്ധേരയില്‍ നിന്നുള്ള 15 കാരിയുടെ മൃതദേഹം നൈഗാവ് റെയില്‍വേ സ്റ്റേഷന് സമീപം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ട്രാവല്‍ ബാഗില്‍ കണ്ടെത്തി. പുതുതായി നിർമ്മിച്ച ഈസ്റ്റ്-വെസ്റ്റ് പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹമടങ്ങിയ ബാഗ് കണ്ടെത്തിയത്.
നൈഗാവ് റെയിൽവേ പൊലീസാണ് വിവരം വിളിച്ച് പറഞ്ഞതെന്ന് വാലിവ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാഹുൽകുമാർ പാട്ടീൽ പറഞ്ഞു.
വൻഷിത കനൈയാലാൽ റാത്തോഡ് എന്ന പെൺകുട്ടിയെ അന്ധേരിയിലെ വീട്ടിൽ നിന്ന് കാണാതായത്. കൊലപാതകത്തിന് പോലീസ് കേസെടുത്തു, കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പെൺകുട്ടിയുടെ വയറിൽ കുത്തേറ്റതായി കണ്ടെത്തി ബാഗിൽ ഒരു തൂവാലയും കുറച്ച് വസ്ത്രങ്ങളും അന്ധേരിയിലെ ഒരു സ്കൂളിന്റെ യൂണിഫോമും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലേക്ക് പോയ റാത്തോഡ് വൈകുന്നേരം വരെ വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് പ്രദേശത്തെല്ലാം തിരച്ചിൽ നടത്തിയത്. എന്നാൽ പെൺകുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിൽ പരിഭ്രാന്തരായ മാതാപിതാക്കൾ പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.

Eng­lish Summary:Body of 15-year-old girl found inside bag at Mum­bai rail­way station
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.