
ആലപ്പുഴ ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ പാലസ് വാര്‍ഡ് കൊട്ടാരചിറയില്‍ ജോസഫ്-ഷിജി ദമ്പതികളുടെ മകന്‍ ഡോണ്‍ തോമസ് ജോസഫ്(15) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ഒന്നിച്ച് ബീച്ചില്‍ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് ഡോണിനെ കാണാതാവുകയായിരുന്നു. ശക്തമായ മഴയും കടല്‍ക്ഷോഭവും കാരണം തിരച്ചില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇന്ന് രാവിലെ മൃതദേഹം പുറക്കാടുനിന്നും കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.