19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 25, 2024
December 16, 2023
November 3, 2023
September 21, 2023
September 19, 2023
September 15, 2023
July 3, 2023
July 1, 2023
June 15, 2023
May 26, 2023

അമ്മ കുത്തേറ്റ് മരിച്ച നിലയില്‍, പിന്നാലെ കാണാതായ രണ്ട് വയസുകാരന്റെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ നിന്നും കണ്ടെത്തി

Janayugom Webdesk
ഫ്ലോറിഡ
April 2, 2023 6:48 pm

അമേരിക്കയിലെ ഫ്ലോറിഡയിൽ കാണാതായ രണ്ടുവയസുകാരന്റെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ നിന്നും കണ്ടെത്തി.
നേരത്തെ കുട്ടിയുടെ അമ്മയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിൽ സമീപത്തെ തടാകത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ടെയ്‌ലൻ മോസ്ലി എന്ന കുട്ടിയാണ് മരിച്ചത്. 20 വയസ്സുള്ള അമ്മ പശുൻ ജെഫറിയുടെ മൃതദേഹം കണ്ടെത്തിയതു മുതൽ ടെയ്‌ലറെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മയെ വീട്ടില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഇത് അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ കുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കിയ ശേഷം കുഞ്ഞിനായുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. മാര്‍ച്ച് മുപ്പതിനാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പോള്‍ മുതല്‍ തന്നെ രണ്ട് വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിരുന്നു. യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് 10 മൈൽ അകലെയുള്ള ഡെൽ ഹോംസ് പാർക്കിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാര്‍ക്കിനടുത്തുള്ള തടാകത്തിലെ ചീങ്കണ്ണിയുടെ വായിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്.

കുട്ടിയുടെ പിതാവ് 21 കാരനായ തോമസ് മോസ്ലിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് മേധാവി അറിയിച്ചു.

Eng­lish Sum­ma­ry: Body Of Miss­ing Tod­dler Found Inside Alli­ga­tor’s Mouth In Flori­da Day After Moth­er’s Murder
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.