ജയ്പൂരില്‍ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായതായി റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായതായി പിതാവ് പരാതി നല്‍കിയത്. പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ആവിശ്യപ്പെട്ട് പിതാവ് രംഗത്ത് എത്തിയിരുന്നു.
അതേസമയം കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി ജയ്പൂർ പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്. അതിനുശേഷം മാത്രമേ പീഡനത്തെ കുറിച്ച് കൂടുതൽ കാര്യങ്ങള്‍ അറിയാന്‍ സാധിക്കു.
English Summary:Body of nine-year-old girl decapitated; The father said he was a victim of torture
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.