12 February 2026, Thursday

Related news

October 20, 2025
August 23, 2025
July 6, 2025
July 4, 2025
April 3, 2025
March 11, 2025
March 10, 2025
February 19, 2025
January 3, 2025
October 17, 2024

ഓടിക്കൊണ്ടിരിക്കെ ഗുരുവായൂർ‑മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു; സംഭവം ആര്യങ്കാവ് സ്റ്റേഷന് സമീപം

Janayugom Webdesk
കൊല്ലം
January 3, 2025 6:34 pm

ഓടിക്കൊണ്ടിരിക്കെ ഗുരുവായൂർ — മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു. ആര്യങ്കാവ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ — മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. 

നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനിൽ നിന്ന് ബോഗികൾ വേർപെട്ടത്. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.