ബോളിവുഡ്ഡിലെ സംഗീത ചക്രവർത്തിമാർ ഒന്നിച്ച് ഒരു പുതിയ മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു. ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനി, കീബോർഡ് വിദഗ്ദനായ ലോയ്മെൻ ഡാർസാ എന്നിവരാണിവർ. ശങ്കർ — എഹ്സാൻ — എലോയ് എന്നിങ്ങനെ ചുരുക്കപ്പേരിലാണ് ഇവർ ബോളിവുഡ്ഡിൽ അറിയപ്പെടുന്നത്. ബോളിവുഡ്ഡിലെ പ്രശസ്ത സംവിധായകനായ ഫർഹാൻ അക്തറിൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ദിൽ ചാഹ്താ ഹേ, എന്ന ചിത്രമാണ് ഈ ത്രിമൂർത്തികൾക്ക് വഴിത്തിരിവായത്.
രമേഷ് രാമകൃഷ്ണൻ, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്ന വമ്പൻ ചിത്രത്തിലൂടെയാണ് ബോളിവുഡ് സംഗീത ചക്രവർത്തിമാർ ഒത്തുചേരുന്നത്.റസ്ലിംഗ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വിടുമെന്നു അണിയറ പ്രവർത്തകർ വ്യക്തമാക്കി. ശങ്കർ മഹാദേവൻ മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടങ്കിലും ഈ ത്രിമൂർത്തി കോംബോയിൽ എത്തുന്നതിൻ്റെ പ്രാധാന്യം ഏറെ വലുതാണ്. വലിയ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിലെ അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഇഷാനും. സഹോദരൻ ഷിഹാനും അടങ്ങുന്ന റീൽ വേൾഡ് എൻ്റെർ ടൈൻമെൻ്റ്സ്, ഈ വാർത്ത സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തിട്ടുണ്ട്.
വാഴൂർ ജോസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.