രാജ്യതലസ്ഥാനത്ത് ബോംബ് ഭീഷണി. ഡല്‍ഹിയിലെ രണ്ട് ആശുപത്രികളിലാണ് ബോംബ് ഭീഷണി. ഇ‑മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലസ്ഥാനത്ത് നൂറിലധികം സ്‌കൂളുകൾക്ക് സമാനമായ ഭീഷണി ലഭിച്ചിരുന്നു. ഇത് തലസ്ഥാന മേഖലയിൽ പരിഭ്രാന്തി പരത്തി ദിവസങ്ങൾക്ക് ശേഷമാണ് ഡൽഹിയിലെ രണ്ട് ആശുപത്രികൾക്കുനേരെയും ബോംബ് ഭീഷണിയുണ്ടായിരിക്കുന്നത്.
ബുരാരി ആശുപത്രിയിലേക്കും സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്കുമാണ് ഭീഷണി. ഇ‑മെയിലുകൾ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. പൊലീസ് രണ്ട് ആശുപത്രികളിലും തെരച്ചിൽ തുടരുകയാണെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ഡൽഹിയിലെയും ഗുജറാത്തിലെ അഹമ്മദാബാദിലെയും സ്‌കൂളുകൾക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു, എന്നാല്‍ അത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
മെയ് രണ്ടിന് ഡൽഹിയിലെ 131, ഗുരുഗ്രാമിലെ അഞ്ച്, നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലെ മൂന്ന് സ്‌കൂളുകള്‍ക്കാണ് ഇ‑മെയിലുകൾ ലഭിച്ചത്. മൂന്ന് ദിവസത്തിന് ശേഷം അഹമ്മദാബാദിലെ മൂന്ന് സ്കൂളുകൾക്കും ഭീഷണിയുണ്ടായി. ഒരൊറ്റ ഐപി വിലാസത്തിൽ നിന്നാണ് സ്കൂളുകൾക്ക് ഇമെയിലുകൾ ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
English Summary: Bomb threat in two hospitals in Delhi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.