പത്തനംതിട്ട കളക്ട്രേറ്റിന് ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് കലക്ടറുടെ ഔദ്യോഗിക ഇ മെയിലിലേക്ക് ഭീഷണി സന്ദേശം വന്നത്. കലക്ടറേറ്റിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. അഫ്സൽ ഗുരുവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് ഇ മെയിലിൽ ഉണ്ടായിരുന്നത്. കലക്ടർ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.