3 March 2026, Tuesday

Related news

March 2, 2026
February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 20, 2026
February 18, 2026
February 17, 2026
February 17, 2026

കോഴിക്കോട് മെഡിക്കൽ കോളജിന് ബോംബ് ഭീഷണി; ഇ‑മെയിൽ സന്ദേശം എത്തിയത് പ്രിൻസിപ്പലിന്

Janayugom Webdesk
കോഴിക്കോട്
January 7, 2026 2:13 pm

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ലഭിച്ച ഇ‑മെയിൽ സന്ദേശത്തെത്തുടർന്ന് ആശുപത്രി പരിസരത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി. മുഹമ്മദ് വിക്രം രാജ് ഗുരു എന്ന ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. ആശുപത്രിയിൽ മൂന്ന് ആർ ഡി എക്സ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.35ന് മുൻപായി ആളുകളെ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. വിവരമറിഞ്ഞ ഉടൻ തന്നെ ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി വ്യാപകമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.