12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 22, 2025
June 19, 2024
December 14, 2023
July 14, 2023
November 9, 2022
October 15, 2022
June 11, 2022
May 4, 2022
January 21, 2022
December 22, 2021

സായിബാബയെ വെറുതെവിട്ട ബോംബെ ഹൈക്കോടതിവിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2022 2:02 pm

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസില്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയെയും മറ്റ് നാല് പേരെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.ഇതോടെ സായിബാബയുള്‍പ്പെടെയുള്ളവരുടെ ജയില്‍മോചനം നീളും.മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എംആര്‍ഷാ അധ്യക്ഷനായ ബെഞ്ചിന്റയാണ് വിധി.

കേസിന്റെ വിവിധതലങ്ങളിലേക്ക് കടക്കാതെയാണ് ബോബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്നും യുഎപിഎ പോലുള്ള കാര്യങ്ങളിലേക്ക് ഹൈക്കോടതി കടന്നില്ലെന്നുമായിരുന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്.ബോംബെ ഹൈക്കോടതിക്ക് കേസ് പരിഗണിച്ചതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നും സായിബാബയെ വെറുതെവിട്ട തീരുമാനത്തിലേക്കെത്താന്‍ ഹൈക്കോടതി കുറുക്കുവഴിയാണ് സ്വീകരിച്ചതെന്നും അതുകൊണ്ട് കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും തല്‍ക്കാലത്തേക്ക് വിധി സ്‌റ്റേ ചെയ്തുകൊണ്ട് എംആര്‍ഷാ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിധിയില്‍ വിശദ പരിശോധന വേണമെന്നും എല്ലാ കക്ഷികള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാരിനും ഇത് സംബന്ധിച്ച് നോട്ടീസയക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.എന്നാല്‍ പ്രതികള്‍ക്ക് ജാമ്യാപേക്ഷ നല്‍കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.ഡിസംബര്‍ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.കഴിഞ്ഞ ദിവസമായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജീവപര്യന്തം തടവുശിക്ഷഅനുഭവിക്കുകയായിരുന്ന ജിഎന്‍. സായിബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

കേസില്‍ കര്‍ശനമായ യുഎപി.എ വകുപ്പുകള്‍ പ്രകാരം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ പുറപ്പെടുവിച്ച അനുമതി ഉത്തരവ് മോശവും അസാധുവ’മാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ജസ്റ്റിസ് രോഹിത് ഡിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.സായിബാബയടക്കം കേസില്‍ ശിക്ഷിക്കപ്പെട്ട അഞ്ച് പേരെയും കൂടി കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.

Eng­lish Summary:
Bom­bay High Court acquit­ted Saiba­ba by the Supreme Court

You may also like this video:

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.