23 January 2026, Friday

Related news

December 23, 2025
September 30, 2025
September 12, 2025
May 28, 2025
March 22, 2025
June 19, 2024
December 14, 2023
July 14, 2023

ഹമാരേ ബാരാ സിനിമയുടെ റിലീസിന് അനുമതി നല്‍കി ബോംബെ ഹൈക്കോടതി

Janayugom Webdesk
മുംബൈ
June 19, 2024 7:41 pm

വിവാദങ്ങള്‍ക്കൊടുവില്‍ ഹമാരേ ബാരാ എന്ന സിനിമ റിലീസ് ചെയ്യാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. ചിത്രത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാന്‍ അനുമതി നല്‍കി. ഖുറാനോ മുസ്ലീം സമുദായത്തിനോ എതിരായ ഒരു ഉള്ളടക്കവുമില്ലെന്ന് സിനിമയില്‍ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി സ്ത്രീകളുടെ ഉന്നമത്തെ കുറിച്ചാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി. അതോടൊപ്പം ചിത്രത്തില്‍ മൂന്നു മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മ്മാതാക്കള്‍ അനുവദിച്ചു. 

മൂന്ന് ഡയലോഗുകൾ മ്യൂട്ട് ചെയ്തിട്ടുണ്ടെന്നും തർക്കമുള്ള മറ്റെല്ലാ ഭാഗങ്ങളും നീക്കം ചെയ്തതായും കോടതി പറഞ്ഞു. രംഗങ്ങളൊന്നും കുറ്റകരമല്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ എഡിറ്റ് ചെയ്യണമെന്നും ബെഞ്ച് നിർദേശിച്ചു. ഉദാഹരണത്തിന്, ഒരു കഥാപാത്രം ദൈവത്തിന്റെ നാമം വിളിച്ച് തന്റെ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു രംഗം പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത് നീക്കം ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടു. 

ചിത്രത്തില്‍ ഒരു മൗലാന ഖുറാന്‍ തെറ്റായി വ്യാനിക്കുന്നു അതിനെ ഒരു മുസ്ലീം പുരുഷന്‍ എതിര്‍ക്കുന്നു. ആളുകള്‍ അവരുടെ ചിന്തകള്‍ ഉപയോഗിക്കണമെന്നും അത്തരം മൗലാനികളെ അന്ധമായി പിന്തുടരുതെന്നും ഈ ചിത്രം കാണിച്ചു തരുന്നു. സിബിഎഫ്‌സി സർട്ടിഫിക്കേഷന് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ നേരത്തെ റിലീസ് ചെയ്തത് വിവാദത്തിന് കാരണമായതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

Eng­lish Summary:Bombay High Court gives per­mis­sion for the release of Hamare Bara movie

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.