24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 25, 2025
January 13, 2025
November 13, 2024
November 2, 2024
September 30, 2024
September 5, 2024
July 10, 2024
May 27, 2024
April 24, 2024
April 5, 2024

നല്ല നടനാക്കിയത് പുസ്തക വായന: ഇന്ദ്രൻസ്

Janayugom Webdesk
വർക്കല
December 7, 2022 4:23 pm

തന്നെ നല്ല നടനാക്കി രൂപപ്പെടുത്തിയത് പുസ്തക വായനായാണെന്ന് നടൻ ഇന്ദ്രൻസ്. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറിയും നോവലിസ്റ്റുമായ അജി എസ് ആർ എമ്മിന്റെ ചിത്ര പുസ്തക പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ കെ എം ലാജി അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ബി ഡി ദത്തൻ പുസ്തകം പ്രകാശനം ചെയ്തു. ദിവ്യ അജി സ്വീകരിച്ചു. സാഹിത്യ നിരൂപകൻ ഫാ. സുനിൽ സി ഇ ചിത്ര വായന നിർവഹിച്ചു. പേപ്പർ പബ്ലിക്ക എഡിറ്റർ അൻസാർ വർണന സ്വാഗതവും അജി എസ് ആർ എം നന്ദിയും പറഞ്ഞു. 

സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ മികച്ച ടീച്ചിങ് എയ്ഡിനുള്ള സർക്കാർ അവാർഡ് നേടിയ പനയറ എസ്എൻവിഎച്ച്എസ്എസിലെ അധ്യാപകൻ ഉണ്ണി ജി കണ്ണന് പേപ്പർ പബ്ലിക്കയുടെ റിപ്പബ്ലിക് ഓഫ് ലിറ്റാർക് അച്ചീവ്മെന്റ് അവാർഡ് ഇ­ന്ദ്രൻസ് സമ്മാനിച്ചു.

Eng­lish Sum­ma­ry: Book read­ing made me best actor; Indrans

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.