സ്വന്തം പാർട്ടിയിലെ എംപിമാർ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അധികാരത്തിൽ തുടരും. 211 പാർട്ടി എംപിമാർ ജോൺസണെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 148 വോട്ടുകളുടെ എതിര്‍പ്പാണ് ഉണ്ടായത്. കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്.
ഒന്നാം കോവിഡ് ലോക്ഡൗൺ സമയത്ത് ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയിൽ മദ്യ പാർട്ടി നടത്തിയ വിവരം പുറത്ത് വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങൾക്ക് തുടക്കമാകുന്നത്. മദ്യ വിരുന്നിൽ പങ്കെടുത്തെന്ന് സമ്മതിച്ച ബോറിസ് പാർലമെന്റിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും രാജിയിൽ ഉറച്ചു നിന്നു.
ഇതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി കമ്മീഷൻ രൂപീകരിച്ചു. ബോറിസിന്റെ വസതിയിൽ മാത്രമല്ല, മറ്റു മന്ത്രി മന്ദിരങ്ങളിലും സമാനമായ സൽക്കാരങ്ങൾ നടന്നെന്നും അതിൽ ബോറിസും പങ്കെടുത്തെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ പൂർണ രൂപം കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ഇതോടെയാണ് രാജി ആവശ്യം കൂടുതൽ ശക്തമായത്.
25 പാർലമെന്റംഗങ്ങൾ ബോറിസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കത്തെഴുതിയവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ഇക്കാരണത്താൽ തന്നെ എത്ര പേരാണ് ബോറിസിനെതിരെ കത്തെഴുതിയതെന്ന് വ്യക്തമല്ല.
English summary;Boris Johnson may continue, no-confidence motion failed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.