രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായുള്ള ബന്ധം വർധിപ്പിക്കുന്നതിനും യുകെ ബിസിനസുകൾക്കുള്ള വ്യാപാര തടസങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനും ഇന്ത്യാ സന്ദർശനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. സോഫ്റ്റ്‌വേർ എന്‍ജിനീയറിങ് മുതൽ ആരോഗ്യം വരെയുള്ള മേഖലകളിൽ യുകെയിലെയും ഇന്ത്യയിലെയും വ്യാപാരങ്ങളിൽ 100 കോടിയിലധികം നിക്ഷേപങ്ങളും കയറ്റുമതി ഇടപാടുകളും പ്രധാനമന്ത്രി പ്രഖ്യാപിക്കാനിടയുണ്ടെന്നും ഇത് യുകെയിലുടനീളം ഏകദേശം 11,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബ്രിട്ടീഷ് ഹൈക്കമ്മിഷനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
ഇന്നലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവവ്രതും ചേർന്ന് ബോറിസ് ജോൺസനെ സ്വീകരിച്ചു. വ്യവസായ പ്രമുഖൻ ഗൗതം അഡാനിയുമായി ജോണ്‍സണ്‍ കൂടിക്കാഴ്ച നടത്തി. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ സന്ദർശനം നടത്തുന്നത് ആവേശകരമായ കാര്യമാണെന്നും മഹത്തായ രണ്ട് രാജ്യങ്ങൾക്കും ഒരുമിച്ച് കൈവരിക്കാവുന്ന ഒരുപാട് നേട്ടങ്ങളുണ്ടെന്നും ജോൺസൺ ട്വീറ്റ് ചെയ്തു.
English summary; Boris Johnson-Modi meeting today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.