23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

കടമെടുപ്പ് പരിധി; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2024 6:21 pm

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസ് സൂര്യകാന്ത് , കെ വി വിശ്വനാഥന്‍ എന്നിവരാണ് വാദം കേട്ടത്. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിരത്തിയ കണക്ക് തെറ്റെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. കേന്ദ്രം സമര്‍പ്പിച്ച കണക്ക് കണ്ട് ഞെട്ടിയെന്നും തെറ്റായ കണക്കുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കരുതിയില്ലെന്നും കേരളത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി. 

കേന്ദ്ര സര്‍ക്കാരിന് തോന്നിയതുപോലെ കടംവാങ്ങാന്‍ സംസ്ഥാനങ്ങളുടെ കടംവാങ്ങല്‍ പരിധി വെട്ടിക്കുറയ്ക്കുകയാണെന്ന് കേരളം ഇന്നലെ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ ഹര്‍ജിയില്‍ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ അഞ്ചരമണിക്കൂറോളമാണ് വാദം നീണ്ടത്. മൂന്ന് മണിക്കൂറോളം കപില്‍ സിബല്‍ വാദിച്ചു. ചില കാര്യങ്ങള്‍കൂടി വിശദീകരിക്കേണ്ടതുണ്ടെന്ന് കപില്‍ സിബല്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പകല്‍ ഒന്നിന് പരിഗണിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പ്രതികരിക്കുകയായിരുന്നു. വൈകാതെ കേസില്‍ ഉത്തരവ് ഇറക്കും.

Eng­lish Summary:borrowing lim­it; The argu­ment in the Supreme Court is over
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.