23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

April 11, 2023
March 18, 2023
March 15, 2023
March 15, 2023
March 14, 2023
March 9, 2023
March 8, 2023
March 5, 2023

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്‍പറേഷന് 100 കോടി പിഴ, നിയമപരമായി നേരിടുമെന്ന് മേയർ

Janayugom Webdesk
ന്യൂഡല്‍ഹി
March 18, 2023 11:02 pm

ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി മുന്‍സിപ്പല്‍ കോര്‍പറേഷന് 100 കോടി പിഴ ചുമത്തി. മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ കോര്‍പറേഷന്‍ ഗുരുതര കൃത്യവിലോപമാണ് വരുത്തിയതെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ പിഴ ഒടുക്കണമെന്ന് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, സുധീര്‍ അഗര്‍വാള്‍, വിദഗ്ധ സമിതി അംഗം എ സെന്തില്‍വേല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ട്രിബ്യൂണല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മലിനീകരണ മുക്ത പരിസ്ഥിതി ഒരുക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായെന്ന് ഉത്തരവില്‍ പറയുന്നു.

തീപിടിത്തത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നിയമ പ്രകാരവും വകുപ്പുതലത്തിലും നടപടി സ്വീകരിക്കണം. ഇതിനായി ചീഫ് സെക്രട്ടറിയെ ട്രിബ്യൂണല്‍ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി രണ്ടു മാസത്തിനുള്ളില്‍ വ്യക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പിഴ ചുമത്തിയ ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് മേയർ അഡ്വ. എം അനിൽകുമാര്‍ അറിയിച്ചു. കോർപറേഷന്റെയോ സർക്കാരിന്റെയോ ഭാഗം കേൾക്കാതെയാണ് നടപടി. ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനാണ് തീരുമാനമെന്നും മേയർ പറഞ്ഞു.

Eng­lish Sum­ma­ry: Brahma­pu­ram fire; 100 crore fine to Kochi Corporation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.