3 March 2026, Tuesday

Related news

February 20, 2026
February 18, 2026
February 17, 2026
February 16, 2026
February 14, 2026
February 11, 2026
February 11, 2026
February 11, 2026
February 8, 2026
January 31, 2026

അന്താരാഷ്ട്ര വേദിയിൽ ‘ഭ്രമയുഗം; നാളെ ലോസ് ഏഞ്ചൽസില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

Janayugom Webdesk
ലോസ് ഏഞ്ചൽസ്
February 11, 2026 11:30 am

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത ‘ഭ്രമയുഗം’ നാളെ ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ ടെഡ് മാൻ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നു. അമേരിക്കൻ സമയം 7.30 നാണ് ഭ്രമയുഗത്തിന്‍റെ പ്രദര്‍ശനം. അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ഭ്രമയുഗം. അക്കാദമി മ്യൂസിയത്തിന്റെ വെബ് സൈറ്റിലൂടെയാണ് സിനിമയുടെ ടിക്കറ്റ് വില്‍പ്പന. അഞ്ച് ഡോളര്‍ മുതലാണ് (453 രൂപ) ടിക്കറ്റ് നിരക്ക്. വെയര്‍ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ എന്ന പാക്കേജിലാണ് ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത്. റിച്ചാര്‍ഡ് റോത്ത് ഫൗണ്ടേഷന്റെ ഫണ്ടിംഗോടെയാണ് അക്കാദമി മ്യൂസിയത്തിന്റെ ഫിലിം പ്രോഗ്രാമിങ് നടക്കുന്നത്. അതേസമയം ഈ പ്രദര്‍ശനത്തിലൂടെ മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയെ എത്ര കണ്ട് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടുമെന്ന കൗതുകത്തിലാണ് മലയാളി പ്രേക്ഷക്കര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.