28 February 2026, Saturday

Related news

February 25, 2026
February 25, 2026
February 16, 2026
February 10, 2026
February 6, 2026
January 8, 2026
January 1, 2026
December 16, 2025
December 15, 2025
December 14, 2025

ധീരനായ പോരാളി: സിപിഐ(എം)

Janayugom Webdesk
ന്യൂഡല്‍ഹി
July 21, 2025 10:54 pm

സിപിഐ(എം) പോളിറ്റ് ബ്യൂറോ മുന്‍ അംഗവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരനായ പോരാളിയായിരുന്നു വിഎസ് എന്ന് പോളിറ്റ് ബ്യൂറോ അനുസ്മരിച്ചു. കയര്‍ത്തൊഴിലാളിയായി ആസ്പിന്‍വാള്‍ കമ്പനിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച വിഎസ് കേരളത്തിന്റെ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് 1956ല്‍ തെരഞ്ഞെടുക്കപ്പെട്ട വിഎസ് 1958ല്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായി. പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച് സിപിഐ(എം) രൂപീകരിച്ച 32 പേരില്‍ ഒരാളായിരുന്നു. 

1980 മുതല്‍ 1991 വരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 1964ല്‍ കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം 1985ലാണ് പോളിറ്റ് ബ്യൂറോയില്‍ എത്തുന്നത്.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപരമായ പാതയിലുടെയാണ് അദ്ദേഹം സഞ്ചരിച്ചത്. വിഎസിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.