22 February 2026, Sunday

Related news

February 22, 2026
February 21, 2026
February 20, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 11, 2026
February 10, 2026
February 7, 2026

കോഴിയിറച്ചിക്ക് നികുതി കുറയ്ക്കണം; ആവശ്യവുമായി ബ്രസീൽ

Janayugom Webdesk
ബ്രസീലിയ
February 22, 2026 1:05 pm

ഇന്ത്യയിലേക്കുള്ള കോഴിയിറച്ചി കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ഇറക്കുമതി നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ബ്രസീല്‍. തങ്കളുടെ ആവശ്യം നിറവേറ്റിയാല്‍ പകരമായി ഇന്ത്യയില്‍ നിന്നുള്ള മാതളനാരകം, മക്കാഡാമിയ നട്‌സ് തുടങ്ങിയവയ്ക്ക് വിപണി തുറന്നുകൊടുക്കുെമന്ന് ബ്രസീല്‍ ഉറപ്പ് നല്‍കി. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ ന്യൂഡല്‍ഹി സന്ദര്‍ശനത്തോടനുബന്ധിച്ച് ബ്രസീല്‍ കൃഷിമന്ത്രി കാര്‍ലോസ് ഫവാറോ ഇന്ത്യന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ വിഷയങ്ങള്‍ ഉയര്‍ന്നുവന്നത്. ഈ ചര്‍ച്ചകള്‍ വ്യാപാരം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പുരോഗതി ഉണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ കോഴിയിറച്ചി കയറ്റുമതിക്കാരാണ് ബ്രസീല്‍. നിലവില്‍ ഇന്ത്യ ഉയര്‍ന്ന നികുതി ഈടാക്കുന്നതിനാല്‍ ബ്രസീലില്‍ നിന്നുള്ള കോഴിയിറച്ചി രാജ്യത്തെത്തുന്നത് കുറവാണ്. ഈ നികുതി കുറയ്ക്കുകയോ അല്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ പ്രത്യേക ക്വാട്ട അനുവദിക്കുകയോ ചെയ്യണമെന്നാണ് ബ്രസീല്‍ ഇറച്ചി വ്യവസായ സംഘടനയായ എബിപിഎ ആവശ്യപ്പെടുന്നത്. ഗ്വാണ്ടു ബീന്‍സ്, യെര്‍ബ മേറ്റ് എന്നിവയ്‌ക്കൊപ്പം കൂടുതല്‍ കോഴിയിറച്ചിയും ഇന്ത്യ വാങ്ങണമെന്നാണ് ബ്രസീലിന്റെ ആവശ്യം. എന്നാല്‍ ഇതിനെ പറ്റി ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.