കൈക്കൂലിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ പവന്‍ ഖത്രി, മദ്യ വ്യവസായി അമന്‍ദീപ് ദാല്‍, എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ ദീപ് സങ് വാന്‍, ഹോട്ടല്‍ വ്യവസായി വിക്രമാദിത്യ, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രവീണ്‍ കുമാര്‍ വാട്സ്, ഇഡി ഉദ്യോഗസ്ഥനായ നിതേഷ് കുമാര്‍, ബീരേന്ദ്ര പാല്‍ സിങ് എന്നിവര്‍ക്കെതിരെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഡല്‍ഹി മദ്യനയത്തില്‍ അമന്‍ദീപില്‍ നിന്ന് പവന്‍ ഖത്രി അടക്കമുള്ളവര്‍ അഞ്ച് കോടി രൂപ കൈക്കൂലിയായി സ്വീകരിച്ചുവെന്ന് കാട്ടിയാണ് ഇവരെ കേസില്‍ പ്രതിചേര്‍ത്തത്. ഡല്‍ഹി മദ്യനയ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരുടെ പങ്ക് പുറത്ത് വന്നത്. ഇഡി അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടി ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പ്രവീണ്‍ കുമാര്‍ വഴി അമന്‍ദീപില്‍ നിന്ന് അഞ്ച് കോടി രൂപ സ്വീകരിച്ചതായി പ്രതികളുടെ മൊഴിയില്‍ വ്യക്തമായതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
English summary;Bribery case: ED assistant director arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.