10 February 2026, Tuesday

Related news

February 2, 2026
January 25, 2026
October 30, 2025
October 30, 2025
October 17, 2025
September 24, 2025
February 20, 2025
February 3, 2025
June 25, 2024
November 1, 2023

കൈക്കൂലി കേസ്: കേന്ദ്രമന്ത്രാലയത്തിലെ നാല് ഉന്നത ഉദ്യോഗസ്ഥര്‍ അറസ്സില്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 30, 2023 9:43 am

കൈക്കൂലിക്കേസില്‍ കേന്ദ്രമന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും അലോക് ഇൻഡസ്ട്രീസിന്റെ ഒരു അസോസിയേറ്റും ഉൾപ്പെടെ നാല് പേരാണ് സിബിഐ അറസ്റ്റിലായത്. 

ജോയിന്റ് ഡയറക്ടർമാരായ മഞ്ജിത് സിംഗ്, പുനീത് ദുഗ്ഗൽ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് റൂഹി അറോറ, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2019 ൽ ഏറ്റെടുത്ത അലോക് ഇൻഡസ്ട്രീസിന്റെ അസോസിയേറ്റ് രേഷഭ് റൈസാദ എന്നിവരാണ് അറസ്റ്റിലായത്.

60 ലക്ഷത്തോളം രൂപ കൈക്കൂലിയായി വാങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഡൽഹി, ഗുരുഗ്രാം, ചെന്നൈ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ 59.80 ലക്ഷം രൂപയും (ഏകദേശം), നിരവധി കുറ്റകരമായ രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായി സിബിഐ പ്രസ്താവനയിൽ പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനധികൃത കാര്യങ്ങള്‍ക്ക് അനുമതി നല്‍കിയതിന്റെ പ്രതിഫലമായാണ് ഇവര്‍ കൈക്കൂലി വാങ്ങിയതെന്നും തുക ഇവരില്‍നിന്ന് കൈപ്പറ്റിയതായും സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Bribery case: Four top offi­cials of Union Min­istry arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.