കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരത്ത് വിജിലന്‍സ് പിടിയിലായ ഐഒസി ഡജിഎം അലക്സ് മാത്യുവിന്റെ കൊച്ചി ചെലവന്നൂരിലെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.വീട്ടില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ചില രേഖകള്‍ കണ്ടെത്തിയെന്നാണ് എസ് പി എസ് ശശിധരന്‍ പറഞ്ഞു. ചില ചില നിക്ഷേപങ്ങൾ ഉള്ളതായി സൂചനയുണ്ട്. പരിശോധന പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാവൂ.
ഐ ഒ സി പനമ്പിള്ളി നഗർ ഓഫീസിലും പരിശോധന നടത്തുമെന്നും എസ് പി എസ് ശശിധരൻ അറിയിച്ചു.ഉപഭോക്താക്കളെ മറ്റ് ഏജൻസിയിലേക്ക് മാറ്റാതിരിക്കാൻ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 10 ലക്ഷം രൂപയാണ് ഗ്യാസ് ഏജൻസി ഉടമയോട് ആവശ്യപ്പെട്ടത്. ഇതിൽ രണ്ട് ലക്ഷം രൂപ വാങ്ങാൻ ഏജന്റിന്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് വിജിലൻസ് പിടികൂടിയത്.
കൊല്ലം കടയ്ക്കൽ ഗ്യാസ് ഏജൻസി നടത്തുന്ന മനോജ് ആണ് പരാതിക്കാരൻ. മനോജിന്റെ കവടിയാറിലെ വീട്ടിൽ എത്തിയാണ് അലക്സ് മാത്യൂ പണം വാങ്ങിയത്. മുൻപും അലക്സ് മാത്യൂ പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ഇത്തവണ ആവശ്യപ്പെട്ടത്. തിരുവനനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് പ്രതിയെ വലയിൽ ആക്കിയത്.ലോഡ് ലഭിക്കാനായി പണം നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരൻ മനോജ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ കടയ്ക്കലിലെ ഏജൻസിയിൽനിന്ന് ആളുകളെ മാറ്റുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം അത്തരത്തിൽ സ്റ്റാഫുകളെ ട്രാൻഫർ ചെയ്തിരുന്നു. നിവർത്തികേടുകൊണ്ടാണ് പരാതി നൽകിയത്. പല ഏജൻസികളിൽനിന്ന് ഇയാൾ പണം വാങ്ങിയിട്ടുണ്ട്. ധൈര്യമില്ലാത്തതിനാൽ ആരും പരാതി നൽകിയില്ലെന്നും മനോജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.